20
Aug 2026
Thu
20 Aug 2026 Thu
Tik Tok influencer Ayesha Gilamana shot dead

13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് താരത്തെ അജ്ഞാതർ വെടിവച്ചുകൊന്നു. പാക് യുവതി ഷംസൂ ബീബി എന്ന അയിഷ ഗിലാമാന(28)യാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14-ന് ഇസ്ലാമാബാദിന് സമീപമുള്ള തക്‌സിലയിലായിരുന്നു സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്ന് കൊലപാതക ഭീഷണിയുണ്ടായിരുന്ന അയിഷയെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവച്ചുകൊല്ലുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറിൽ സഹോദരങ്ങളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അയിഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഫോൺ കോളിലൂടെ കാശിഫ് എന്നയാൾ ആവശ്യപ്പെട്ടതനുസരിച്ച് വീടിന് പുറത്തേക്കിറങ്ങിയ അയിഷ, 15 കാരിയായ സഹോദരി അസീമയ്ക്കും സഹോദരൻ നൈമത്തുള്ളയ്ക്കും ഒപ്പം കാറിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ അയിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിലിടിച്ച് അയിഷയുടെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു.

സാമ്പത്തിക തർക്കമെന്ന് കുടുംബം

സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് അയിഷയ്ക്ക് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി പിതാവ് ഫസൽ സാഹിബ്സാദ നൽകിയ പരാതിയിൽ പറയുന്നു. കൗസർ, ജാവേദ് (ഷഹീൻ) എന്നീ രണ്ട് വ്യക്തികളിൽ നിന്ന് വധഭീഷണിയുണ്ടായിരുന്നതായും ഇവർക്കെതിരെ മുൻപ് ഇസ്ലാമാബാദിൽ പരാതി നൽകിയിരുന്നതായും കുടുംബം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ അയിഷയുടെ ടിക് ടോക്, യൂട്യൂബ് അക്കൗണ്ടുകൾ കുടുംബം നിർജ്ജീവമാക്കി.

ALSO READ: സിസേറിയനു പിന്നാലെ വയറ്റിൽ ശസ്ത്രക്രിയാ സാമഗ്രികൾ; 19കാരി ഗുരുതരാവസ്ഥയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക