18
Jan 2024
Sun
18 Jan 2024 Sun

തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വൈലത്തൂര്‍ മായിൻ ഹാജിയുടെയും തിത്തൂമിന്റെയും മകൻ സമീര്‍ (40) ആണ് മരിച്ചത്. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ്ളവര്‍ മില്‍ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം. ഭാര്യ: ഫന്‍സിയ. മക്കള്‍: റോഷന്‍, റസല്‍ ആദം. അല്‍ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക