|
കൊച്ചി: കേരളത്തിൽ സ്വര്‍ ണവിലയിൽ വർദ്ധനവ്. ഇതോടെ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വർണ്ണവില 53,000ലേക്ക് അടുത്തു.
ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏറ്റവും ഉയർന്ന വിലയും ഇതാണ്. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി.
തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


