16
Mar 2024
Thu
16 Mar 2024 Thu

48,000 വും കടന്നു സ്വർണവില, ഈ പോക്ക് പോയാൽ ഈ മാസം അരലക്ഷം കടക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി നൽകി സ്വർണവില.
രാജ്യാന്തര വിപണിയിൽ സ്വർണ വില സകല റെക്കോർഡും മറികടന്ന് കുതിക്കുന്നു.

ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 48,080 രൂപയാണ് ഇന്നത്തെ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സ്വർണ വില 48,000 കടക്കുന്നത്. ഒരു ഗ്രാമിന് 6,010 രൂപയാണ്. 40 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഉയർന്നത്.

ഈ മാസം ആദ്യം സ്വർണവില ഒറ്റയടിക്ക് 560 രൂപ കൂടിയിരുന്നു. കൂടാതെ എന്നാൽ മാർച്ച് ആദ്യ രണ്ട് ദിവസംകൊണ്ട് 920 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു.

മാർച്ചിലെ സ്വർണവില (പവൻ)

മാർച്ച് 1 : 46,320 രൂപ

മാർച്ച് 2 : 47,000 രൂപ

മാർച്ച് 3 : 47,000 രൂപ

മാർച്ച് 4 : 47560 രൂപ

മാർച്ച് 5 : 47560 രൂപ

മാർച്ച് 6 : 47760 രൂപ