21
Feb 2023
Sun
21 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ അവസാന മല്‍സരത്തിനിറങ്ങും.കൊച്ചിയിലെ അവസാന മല്‍സരത്തിലെ എതിരാളികള്‍ ഹൈദരാബാദ് എഫ്‌സിയാണ്. ഹൈദരാബാദ് നേരത്തെ സെമി ഉറപ്പിച്ചതാണ്. ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനവുമായി പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചതാണ്. പ്ലേ ഓഫ് ലൈന്‍ അപ്പ് ആയതിനാല്‍ മല്‍സരത്തിന് പ്രസക്തിയില്ല. പരിശീലന മല്‍സരം എന്ന നിലയിലാണ് ഇരുവരും ഈ മല്‍സരത്തിന് ഇറങ്ങുന്നത്. കൊച്ചിയിലെ റെക്കോര്‍ഡുകളും കാണികളും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്. ഹോം ഗ്രൗണ്ടില്‍ ഉജ്ജ്വല പ്രകടനമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റേത്. കളിച്ച ഒന്‍പതില്‍ ഏഴിലും ജയം സ്വന്തമാക്കി. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ പോയും ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. ഒരു ഗോളിനായിരുന്നു ജയം.

ഒരു മത്സരത്തിലെ വിലക്കിന് ശേഷം അഡ്രിയാന്‍ ലൂണയും പരിക്ക് ഭേദമായി പ്രതിരോധതാരം മാര്‍കോ ലെസ്‌കോവിച്ചും തിരിച്ചെത്തുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ കഴിഞ്ഞ കളിയില്‍ റെഡ് കാര്‍ഡ് വാങ്ങിയ മലയാളി താരം കെ പി രാഹുലിന് ഇന്ന് കളിക്കാനാവില്ല. നിലവിലെ ചാമ്പ്യന്മാരുടെ കരുത്ത് ക്യാപറ്റനും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പര്‍ താരം ബര്‍തലോമിയോ ഒഗ്ബച്ചെയാണ്.