08
Nov 2023
Tue
08 Nov 2023 Tue

കേരളത്തില്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട്: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോമാറിന്‍ മേഖലയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പുള്ളത്.ഖീശി ഠലഹലഴൃമാ ഏൃീൗുഓറഞ്ച് അലര്‍ട്ട്!അതേസമയം കേരളത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 22112023 (ബുധന്‍) ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം. 23112023 വ്യാഴാഴ്ച്ചയും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ ശക്തമായ ഇടിയും, കാറ്റിനുമൊപ്പം 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീറ്റര്‍ വരെയുള്ള അതിശക്തമായ മഴയും ഉണ്ടായിരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക