24
Dec 2023
Sun
24 Dec 2023 Sun

കുവൈത്തിൽ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയായി. നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന. തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി 4 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം. മറ്റൊരു സ്ഥാപനത്തിൽ പോയോ റിമോട്ട് വർക്കായോ ജോലി ചെയ്യാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴിൽ വിപണിയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നാളെ മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. ഈ നടപടിയിലൂടെ നിലവിലുള്ള ജീവനക്കാരെ കൊണ്ടു തന്നെ തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ അഭാവം നികത്താൻ കഴിയുമെന്നാണ് കുവൈത്ത് പ്രതീക്ഷ.