24
Jul 2025
Fri
24 Jul 2025 Fri
tourist returning from Vagamon dies after fell in to gorge

വാഗമണ്‍ സന്ദര്‍ശിച്ചുമടങ്ങവെ വെള്ളച്ചാട്ടം കാണാനിറങ്ങിയ വിനോദസഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടം. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഗമണ്‍ സന്ദര്‍ശിച്ച് തോബിയാസും സംഘവും തിരികെ എറണാകുളത്തേക്ക് മടങ്ങുന്നതിനിടെ കാഞ്ഞാര്‍ വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ വാഹനം നിര്‍ത്തി ഇവര്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ മൂലമറ്റം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് തോബിയാസിന്റെ മൃതദേഹം കൊക്കയില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍