26
Jul 2025
Fri
26 Jul 2025 Fri
prison officer suspended for giving interview about Govindachami's prison break

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നും വ്യക്തമാക്കി.

ആരെയും ഇപ്പോള്‍ കുറ്റപ്പെടുത്താനില്ല. ഉടന്‍ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാന്‍ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലരയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പോലീസിനെ അറിയിക്കാന്‍ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ചാടാനായി ഗോവിന്ദച്ചാമി നടത്തിയ ഒരുക്കങ്ങള്‍ ഇങ്ങനെ

ജയില്‍ ചാട്ടം എളുപ്പമാക്കുന്നതിനായി ചോറ് ഒഴിവാക്കുകയും സ്ഥിരമായി വ്യായാമം ചെയ്തും ഗോവിന്ദച്ചാമി ശരീരഭാരം കുറയ്ക്കുകയായിരുന്നുവെന്നും ഇതിനിടെ വ്യക്തമായി. ജയില്‍ അധികൃതര്‍ പുറത്തുവിട്ട ഫോട്ടോയും ഇപ്പോള്‍ പിടിയിലായ ഗോവിന്ദച്ചാമിയുടെ ഫോട്ടോയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ശരീരം ഒട്ടിയ നിലയിലാണ്. ഇതിനു പിന്നാലെയാണ് ഇയാള്‍ ജയില്‍ ചാട്ടത്തിന് ഇയാള്‍ നടപ്പാക്കിയ ആസൂത്രണം കൂടി പുറത്തുവന്നത്. ഭക്ഷണത്തില്‍ നിന്ന് ഉപ്പും ഇയാള്‍ ഒഴിവാക്കിയിരുന്നുവെന്നാണ് വിവരം. ജയില്‍ ഡോക്ടറെ കൊണ്ട് ഭക്ഷണക്രമീകരണം എഴുതി വാങ്ങിയാണ് ഇയാള്‍ ശരീരഭാരം കുറയ്ക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്. ഷേവ് ചെയ്യുന്നത് അലര്‍ജിയാണെന്ന് പറഞ്ഞ് താടി വളര്‍ത്തുകയും ചെയ്തിരുന്നു ഇയാള്‍.

ALSO READ: ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത് കമ്പി മുറിച്ച്; തുണി ഉപയോഗിച്ച് വടമാക്കി കെട്ടി മതില്‍ ചാടി