13
Aug 2022
Fri
13 Aug 2022 Fri

വനത്തിൽ കുടംപുളി പറിക്കാൻ പോയ ആദിവാസി ബാലനെ ഒഴുക്കിൽ പെട്ട് കാണാതായി. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻ- ഷൈല ദമ്പതികളുടെ മകൻ അജിത് എന്ന 12കാരനെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ അജിത് ഒഴുകിപോവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല.

 

മകൻ ഒഴുക്കിൽ പെട്ട വിവരം മാതാപിതാക്കൾ ഗ്രാമ്പിയിലെത്തി സമീപവാസികളെ അറിയിച്ചു. തുടർന്നു നാട്ടുകാരെയും കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക