തൃശൂർ കേരള വർമ കോളജിലെ യൂനിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ ചെയർമാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. ചട്ടപ്രകാരം റീകൗണ്ടിങ് ചെയ്യാനും കോടതി നിർദേശിച്ചു. കെഎസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് നടപടി. വോട്ടെണ്ണൽ സമാപിച്ചപ്പോൾ ശ്രീക്കുട്ടൻ വിജയിച്ചുവെന്നു പറയുകയും ഇതിനു പിന്നാലെ റീകൗണ്ടിങ് നടത്തി എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുമായിരുന്നു.
|
ആദ്യ വോട്ടെണ്ണലിൽ ഒരു വോട്ടിന് എസ്എഫ്ഐ സ്ഥാനർഥി വിജയിച്ചുവെന്നും എന്നാൽ എസ്എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം വർധിക്കുകയായിരുന്നുവെന്നുമാണ് അധികൃതർ കോടതിയിൽ പറഞ്ഞത്. എന്നാൽ ജയിച്ച സ്ഥാനാർഥി എന്തിനാണ് റീകൗണ്ടിങ് ആവശ്യപ്പെട്ടതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ ഇവർക്കായിരുന്നുമില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





