05
Oct 2024
Sun
05 Oct 2024 Sun
truck rammed in to bus stop in tel aviv 16 injured

ഇസ്രായേലിലെ ടെല്‍ അവീവിനു സമീപം ബസ് സ്റ്റോപ്പിലേക്ക് ലോറി ഇടിച്ചുകയറ്റി. ബസ് കാത്തുനിന്ന 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. അപകടമല്ലെന്നും മനപ്പൂര്‍വം ചെയ്തതാണെന്നുമാണ് പോലീസ് സംശയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊസാദിന്റെ ആസ്ഥാനത്തിനു സമീപമുള്ള ഗ്ലിലോട്ടിലാണ് ആക്രമണം. അതേസമയം ലോറി ഡ്രൈവറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസങ്ങളിലായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവയ്പും കത്തിക്കുത്തുമൊക്കെ ഉണ്ടായിരുന്നു. ഗസയിലും ലബനാനിലും നടത്തുന്ന യുദ്ധങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇത്തരം ആക്രമണങ്ങള്‍ ഇസ്രായേലില്‍ നടത്തിവരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക