22
Jan 2023
Tue
22 Jan 2023 Tue

മൂന്നാറിൽ ടിടിസി വിദ്യാർഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ പ്രിൻസി(19)ക്കാണ് വെട്ടേറ്റത്. പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റിരിക്കുന്നത്. അക്രമി ഓടി രക്ഷപ്പെട്ടു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനിയായ പ്രിൻസി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് മൂന്നാറിലെത്തി ആക്രമിച്ചതെന്നാണ് വിവരം