റിസര്‍വേഷന്‍ കോച്ചില്‍ കയറിയ ദമ്പതികള്‍ക്ക് സീറ്റ് റെഡിയാക്കി നല്‍കാമെന്ന് പറഞ്ഞ് യുവതിയ്ക്കുനേരെ ടിടിഇയുടെ ലൈംഗിക അതിക്രമം. നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. റിസര്‍വേഷന്‍ കോച്ചില്‍വച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യാത്രക്കാരിയുടെ പരാതിയില്‍ ടിടിഇ കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവിനെ(47) ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണു വിവരം.
|
Key Highlights
- സംഭവം: നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ ടിടിഇയുടെ ലൈംഗിക അതിക്രമം.
- അറസ്റ്റ്: കൊല്ലം കടയ്ക്കൽ സ്വദേശിയായ ടിടിഇ ഷിജുവിനെ (47) ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
- നടപടി: മദ്യലഹരിയിലായിരുന്ന പ്രതിയെ റെയിൽവേ സസ്പെൻഡ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
- പശ്ചാത്തലം: റിസർവേഷൻ സീറ്റ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ തനിച്ചാക്കി അതിക്രമത്തിന് മുതിരുകയായിരുന്നു.
തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം. റിസര്‍വേഷന്‍ കോച്ചില്‍ കയറിയ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ സീറ്റിനായി തൃശൂരിനും വള്ളത്തോള്‍ നഗറിനുമിടയില്‍ വച്ചു ടിടിഇയെ സമീപിച്ചു. ഭര്‍ത്താവിനു സീറ്റ് നല്കിയ ശേഷം യുവതിക്കു മറ്റൊരിടത്ത് ഒഴിവുണ്ടായിരുന്ന സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. ഒഴിഞ്ഞ ഭാഗത്തുള്ള സീറ്റില്‍ യുവതിയുടെ സമീപത്തിരുന്ന് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ഉടന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിനെ ഫോണില്‍ വിവരം അറിയിക്കുകയും ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊലീസ് ടിടിഇയെ പിടികൂടുകയുമായിരുന്നു. പൊലീസിന്റെ പരിശോധനയില്‍, ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയെ സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags: TTE Arrested, Nizamuddin Express, Shornur Railway Police, Sexual Assault, Train Crime, Kollam, Shiju TTE, Railway Police, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




