തിരുവനന്തപുരം വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിന്‍ രാജിനെ കൊലപ്പെടുത്തിയ രണ്ട് തൊഴിലാളികള്‍ പിടിയിലായി. ഡേവിഡ്, സുരേഷ് എന്നിവരാണ് പിടിയിലായത്.
|
ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് ജസ്റ്റിന്‍ രാജിനെ കൊലപ്പെടുത്തിയതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ വച്ച് കഴുത്ത് മുറുക്കിയാണ് ജസ്റ്റിന്‍ രാജിനെ കൊന്നതെന്നും ഇരുവരും വ്യക്തമാക്കി.
പിടിയിലാവുമ്പോള്‍ മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പിന്നീടാണ് കൊലപാതകത്തെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പിടികൂടാനെത്തിയ പോലീസിനെയും ആക്രമിച്ചു. ആക്രമണത്തില്‍ 4 പോലീസുകാര്‍ക്ക് പരിക്കേറ്റു.
ALSO READ: തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; രണ്ട് തൊഴിലാളികള്‍ ഒളിവില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





