20
Jul 2025
Tue
20 Jul 2025 Tue
hotel owner found murdered in Thiruvananthapuram

തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു. പ്രതികളെന്നു കരുതുന്ന രണ്ട് ജീവനക്കാരെ കാണാനില്ല. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീടിനു പുറത്ത് തലയണയും വിരിയും ഉപയോഗിച്ച് മൂടിയിട്ട നിലയിലായിരുന്നു ജസ്റ്റിന്‍ രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വീട്ടില്‍ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാള്‍ സ്വദേശിയുമാണ് കൃത്യശേഷം ഒളിവില്‍ പോയത്. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ALSO READ: നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക