22
Jan 2023
Fri
22 Jan 2023 Fri

സഹോദരനെ സ്കൂളിൽ നിന്നു കൂട്ടിക്കൊണ്ടുപോവാനായി അമ്മയ്ക്കൊപ്പം എത്തിയ രണ്ടരവയസ്സുകാരൻ ഇതേസ്കൂളിലെ ബസ് തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാറൂരിൽ ആണ് സംഭവം. കീഴാറൂർ സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന സഹോദരനെ കൂട്ടാനായാണ് വിഘ്നേഷ് അമ്മയ്ക്കൊപ്പമെത്തിയത്. ബസ്സിടിച്ച് ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.