കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാലത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.
|
കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ ഒരാള്‍ പോലീസുകാരനെ അക്രമിച്ച കേസില്‍ പ്രതിയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റെയില്‍വേ ക്രൈം ബ്രാഞ്ചും എത്തി പ്രതികളെ ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതിനാല്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ പോലീസിനായി.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്ന് എഴുകോണ്‍ പോലീസ് എത്തി പോസ്റ്റ് നീക്കംചെയ്തു. ഇതിനു ശേഷം പോലീസ് വീണ്ടുമെത്തി പരിശോധന നടത്തിയപ്പോള്‍ പാളത്തിനുകുറുകെ വീണ്ടും പോസ്റ്റ് കാണുന്നത്. രണ്ട് തവണ പോസ്റ്റ് പാളത്തില്‍ കണ്ടെത്തിയതോടെ അട്ടിമറി നീക്കം സംശയിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





