ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ രണ്ട് വൃദ്ധ സഹോദരങ്ങളെ തല്ലിക്കൊന്നു. സത്യനാരായണന്‍(72), സഹോദരനായ രാം വീര്‍(60)എന്നിവരാണ് കൊല്ലപ്പെട്ടത്. രാംവീറിന്റെ ഭാര്യ മാധു(55), മക്കളായ മാധു, കാജല്‍, മകന്‍ സോനു എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 11 പേര്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും 8 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
|
മോഹന്‍ലാല്‍ ശുക്ലയും കുടുംബക്കാരുമാണ് വടികളും കമ്പുകളുമായെത്തി സത്യനാരായണനെയും സഹോദരനെയും കുടുംബത്തെയും ആക്രമിച്ചതെന്ന് കാണ്‍പൂര്‍ ദേഹത്ത് പൊലീസ് സൂപ്രണ്ട് മൂര്‍ത്തി പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി പൊലീസില്‍ ലഭിച്ചിരുന്നുവെന്നും ഇതിനു ശേഷമാണ് കൊലപാതകം നടന്നതെന്നും വ്യക്തമാക്കിയ സൂപ്രണ്ട് പ്രാദേശിക പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
യുപിയിലെ ദിയോരിയ ജില്ലയിലെ ഫത്തേഹ്പൂര്‍ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരെ കൊലപ്പെടുത്തിയത് ഈ മാസം രണ്ടിനായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





