04
Jul 2023
Wed
04 Jul 2023 Wed

പാലക്കാട്: പഴയ വീട് പൊളിക്കുന്നതിനിടെ ചുമർ ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപം ബുധൻ വൈകീട്ട് മൂന്നരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുവമ്പ് വെള്ളപ്പന പുത്തൻവീട് ചാമുകുട്ടന്റെ മകൻ വിനു (36), പൊൽപ്പുള്ളി വേർകോലി പാലപ്പള്ളം നാരായണന്റെ മകൻ വിനിൽ കുമാർ(32) എന്നിവരാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക