പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവില്‍ ചെറുപുഴയില്‍ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഇവരുടെ ബന്ധുവായ യുവാവ് ഗുരുതരാവസ്ഥയില്‍.(two girls drowned to death in Palakkad man in critical condition)
|
ചെര്‍പ്പുള സ്വദേശിനി റിസ്വാന (19), റിസ്വാനയുടെ മാതൃസഹോദരീ പുത്രി ദീമ മെഹ്ബ(19)എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20) ചികില്‍സയില്‍ തുടരുകയാണ്. റിസ്വാനയാണ് ആദ്യം മരിച്ചത്. ദീമ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.
ചെറുപുഴ പാലത്തിന് സമീപം പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതായിരുന്നു റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.
നാട്ടുകാരും ട്രോമാകെയര്‍ വോളണ്ടിയര്‍മാരും ചേര്‍ന്നാണ് മൂവരെയും കരയ്ക്കെത്തിച്ചത്. ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ റിസ്വാന ആദ്യവും ദീമ രണ്ടാമതെയും മരിക്കുകയായിരുന്നു. ഇബ്രാഹിം ബാദുഷ വെന്റിലേറ്ററിലാണ് കഴിയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





