21
Apr 2025
Sun
21 Apr 2025 Sun
Two kids burnt to death in Delhi slum fire

ഡല്‍ഹി രോഹിണിയിലെ ചേരിപ്രദേശത്ത് കുടിലുകള്‍ കത്തി രണ്ടു കുട്ടികള്‍ മരിച്ചു. ആയിരത്തോളം കുടിലുകള്‍ ചാമ്പലായി. ഞായറാഴ്ച രാവിലെയാണ് കുടിലുകള്‍ കത്തിയത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൂന്നുമണിക്കൂറെടുത്താണ് അഗ്നിശമന സേന തീ കെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപാര്‍ട്ട്‌മെന്റിനു സമീപത്താണ് തീപിടിച്ചുവെന്ന വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന പറഞ്ഞു. തീ അതിവേഗം പടര്‍ന്നതോടെ കൂടുതല്‍ അഗ്നിശമന സേനാ യൂനിറ്റുകളെത്തുകയായിരുന്നു. രണ്ടരവയസ്സും മൂന്നു വയസ്സും പ്രായമുള്ള കുട്ടികളെയാണ് കുടിലില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക