ഗസയിലും ലബനാനിലും ആക്രമണം തുടരുന്ന ഇസ്രായേലിന് നേരെ തിരിച്ചടി തുടര്‍ന്ന് ഹിസ്ബുല്ല. കഴിഞ്ഞ ദിവസം വടക്കന്‍ തീരനഗരമായ നഹാരിയയ്ക്കു നേതെ ഹിസ്ബുല്ല ഡസന്‍കണക്കിന് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തു. ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു.
|
ഇസ്രായേലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചായിരുന്നു ഹിസ്ബുല്ലയുടെ റോക്കറ്റുകള്‍ നഹാരിയയില്‍ പതിച്ചത്. ഇരുവരും തദ്ക്ഷണം മരിച്ചു. 52കാരനായ സിവ് ബെല്‍ഫര്‍, ഷിമോന്‍ നജം(54)എന്നിവരാണ് കൊല്ലപ്പെട്ടത്.
തൊട്ടടുത്ത് ബോംബ് ഷെല്‍റ്ററുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവിടേക്ക് എത്തുന്നതിനു മുമ്പു തന്നെ സിവ് കൊല്ലപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി പരിതപിച്ചു. നഗരത്തില്‍ തന്നെ മറ്റൊരിടത്തു പതിച്ച റോക്കറ്റിന്റെ ഭാഗങ്ങളേറ്റ് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





