26
Oct 2024
Sun
26 Oct 2024 Sun
two more Israel soldiers killed in Gaza

വടക്കന്‍ ഗസാ മുനമ്പില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

401ാമത് ആര്‍മേഡ് ബ്രിഗേഡിന്റെ 52ാം ബറ്റാലിയന്‍ അംഗങ്ങളായ സ്റ്റാഫ് സര്‍ജന്റ് ഒഫിര് ബെര്‍കോവിച്(20), സര്‍ജന്റ് ഇലിഷായി യങ്(19)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 357 ആയി ഉയര്‍ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക