മലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയ രണ്ടുപേര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നു. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്ത് യാസീം, അജ്മല്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. ഷംനാസ് ആണ് താഴെ എത്തിയത്.
മലപ്രദേശമായതിനാല്‍ തെരച്ചിലിന് പരിമിതിയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആനയും കാട്ടുപോത്തും ഇറങ്ങുന്ന മേഖലയാണ്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശങ്കയുയര്‍ത്തുന്നുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തര്‍ കുടുങ്ങി കിടക്കുന്നവരുടെ 300 മീറ്ററോളം അടുത്തെത്തി. കുടുങ്ങിയവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





