14
Dec 2022
Tue
14 Dec 2022 Tue

അപകടത്തില്‍ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടുമടങ്ങവെ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യര്‍ഥികളാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥികളാണ് ഇവര്‍. കൂട്ടുകാരനെ സന്ദര്‍ശിച്ച് മടങ്ങവെ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു.

നാലുപേരാണ് കുളിക്കാനിറങ്ങിയത്. മുങ്ങിപ്പോയ വിദ്യാര്‍ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക