22
Oct 2025
Thu
22 Oct 2025 Thu
man arrested for stealing gold and cash from rented room

പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം. എസ്‌ഐക്ക് കുത്തേറ്റു. സിപിഒയുടെ കൈക്ക് അടിയേറ്റു. തൃശൂര്‍ ചാവക്കാട്ട് ഇന്നു പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പോലീസ് സംഘം എത്തിയത്. ഇതോടെ ഇയാള്‍ പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. നിസാറിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് എസ്‌ഐ ശരത് സോമന്റെ കൈക്ക് ശസ്ത്രക്രിയ നടത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പോലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബേറ്