29
Jun 2025
Wed
29 Jun 2025 Wed
two police officers suspended over Malapparambu sex trafficking case

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസില്‍ പ്രതിചേര്‍ത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പോലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
ഇരുവരുടെയും അക്കൗണ്ടിലേക്ക് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാര്‍ പണമയച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ഇതുസംബന്ധിച്ച റിപോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിലൊരാളായ വയനാട് ഇരുളം സ്വദേശിനി ബിന്ദുവുമായി പോലീസുകാര്‍ക്ക് 2022 മുതല്‍ ബന്ധമുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ പിടിയിലാവുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ബിന്ദുവുമായി പോലീസുകാര്‍ ബന്ധം തുടരുകയായിരുന്നു.

തുര്‍ന്നാണ് മലാപ്പറമ്പിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചു നടന്നുവന്നിരുന്ന പെണ്‍വാണിഭകേന്ദ്രത്തിന് ഇരുവരും ഒത്താശ നല്‍കിയത്. ഇരുവരുടെയും ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് ദിവസവും അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയത്.

ALSO READ: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ രണ്ട് പോലീസുകാര്‍ക്കും പങ്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക