30
Jul 2025
Thu
30 Jul 2025 Thu
two students kills principal after he told them to cut hair

മുടിവെട്ടാന്‍ നിര്‍ദേശിച്ച പ്രിന്‍സിപ്പലിനെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ്ങി(50)നെ കുത്തിക്കൊലപ്പെടുത്തിയത്.(two students kills principal after he told them to cut hair) ഒട്ടേറെ കുത്തുകളാണ് ജഗ്ബീര്‍ സിങ്ങിന്റെ മൃതദേഹത്തിലുള്ളത്. ബുധന്‍ രാവിലെ പത്തരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലമുടി വെട്ടി വരാനുള്ള പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തില്‍ കുപിതരായ വിദ്യാര്‍ഥികള്‍ ഇരുവരും മടക്കിവയ്ക്കുന്ന തരം കത്തിയുമായെത്തിയാണ് അദ്ദേഹത്തെ ആക്രമിച്ചത്. മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ഓടിയെത്തി പ്രിന്‍സിപ്പലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതികള്‍ രണ്ടുപേരും മൈനര്‍മാരാണെന്നും ഇവരെ ഇനിയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ് വര്‍ധന്‍ പറഞ്ഞു.

ALSO READ: വഴക്കുപറഞ്ഞതിന് അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന് വിദ്യാർഥി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക