29
Apr 2023
Tue
29 Apr 2023 Tue

ആലപ്പുഴ: ആലപ്പുഴയിൽ കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരൻ തോട്ടിൽ വീണുമരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു, ആതിര ദമ്പതികളുടെ മകൻ ദേവദർശ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ വൈകീട്ട് മൂന്നോടെയാണ് സംഭവം. സമീപത്ത് തന്നെയുളള അമ്മയുടെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കവെ കാണാതായ ദേവദർശിനെ പിന്നീട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള തോട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.