ദുബായ്: ഒരാഴ്ചയ്ക്കിടെ 17.75 ദിര്‍ഹമിന്റെ വര്‍ധനവ് രേഖപ്പെടുത്തി യുഎഇയില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആണ് ഇപ്പോഴുള്ളത്. ഈയാഴ്ചത്തെ വ്യാപാരംതുടങ്ങിയ ഇന്ന് രാവിലെ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 375.25 ദിര്‍ഹം എന്ന അമ്പരപ്പിക്കുന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാമിന് ഇപ്പോള്‍ 405.25 ദിര്‍ഹം ആണ്.
|
കഴിഞ്ഞ വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ദുബായിലെ നിരക്ക് 369.75 ദിര്‍ഹമായിരുന്നു. മാര്‍ച്ച് മധ്യത്തില്‍ ആണ് യുഎഇയിലെ സ്വര്‍ണവില 3,000 ദിര്‍ഹം എന്ന ബ്രേക്കിങ് പോയിന്റ് പിന്നിട്ടത്. ഈ മാസം 3,200 ഉം 3,300 ഉം കടന്ന് ഇപ്പോള്‍ 3,383 ല്‍ വ്യാപാരം തുടരുന്നു.
ഇന്നത്തെ യുഎഇയിലെ സ്വര്‍ണവില
22 കാരറ്റ്: 371.25
22 കാരറ്റ്: 400.75
22 കാരറ്റ്: 303.8
കേരളത്തിലും റെക്കോഡ് ഉയരത്തില്‍
ഇതോടൊപ്പം കേരളത്തിലും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വില കുതിക്കുകയാണ്. പവന് 560 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ കേരളത്തിലെ ഇന്നത്തെ വില 9015 രൂപയാണ്.
ഇന്നത്തെ കേരളത്തിലെ സ്വര്‍ണവില
22 കാരറ്റ്: 9015
24 കാരറ്റ്: 9835
18 കാരറ്റ്: 7376
UAE Gold Rate: Increase of 17.75 dirhams in a week Gold price at highest rate in UAE


