|
പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിങ്ങിന് സർക്കാർ ധനസഹായം ലഭിക്കുന്ന ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
2024-25 അധ്യയന വര്‍ഷത്തെ വിദ്യാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്.
കേരളത്തിൽ സ്ഥിര താമസക്കാരായ പ്ലസ് ടു/വിഎച്ച്എസ്‌സി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവര്‍ക്കും മേല്‍ വിഷയങ്ങളില്‍ എ ടു ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സിബിഎസ്ഇ കാര്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച ഐസിഎസ്ഇ കാര്‍ക്കും ഉന്നതി വഴിയുള്ള ആനുകൂല്യത്തിന് അപേക്ഷിക്കാം.

എൻട്രൻസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഉന്നതി പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് പരമാവധി 54,000 രൂപ വരെ അനുവദിക്കും.
അപേക്ഷ, ജാതി, വരുമാനം (വരുമാന പരിധി ആറു ലക്ഷം രൂപ) പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, എന്‍ട്രസ് പരിശീലന സ്ഥാപനത്തിലെ സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത് / ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അതതു ജില്ലയിലെ പട്ടികജാതി വികസന ഓഫീസ്മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 31 ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ ലഭിക്കണം.
ഫോണ്‍ : 04972700596
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
Unanti Vision Plus Scheme Applications are invited from Scheduled Caste category students


