14
Aug 2024
Sun
14 Aug 2024 Sun
Universtiy of Calicut has extended its undergraduate admissions

കാലിക്കറ്റ് സര്‍വകലാശാലയുടെ അടുത്ത അധ്യായന വര്‍ഷത്തെ (2024 2025) ബിരുദ പ്രവേശനത്തിനുള്ള സമയം നീട്ടി. ആഗസ്റ്റ് 31ന് വൈകീട്ട് 3വരെ രജിസ്റ്റര്‍ ചെയ്യാം. യുജി ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 31ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളേജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 31 നുള്ളില്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഇത്തവണ ബി.കോം., ബി.ബി.എ. എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്‌പെഷ്യലൈസേഷന്‍ ഉണ്ടാകും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 35 ഗവ.കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ 311 കോളേജുകളിലാണ് പ്രവേശന സൗകര്യം ഒരുക്കിയിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് 195 രൂപ, മറ്റുള്ളവര്‍ക്ക് 470 രൂപ എന്നിങ്ങനെയാണ് അപേക്ഷഫീസ്.

ബി.എ. 47, ബി.എസ്സി. 37, ബി.കോം. അഞ്ച്, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്‌പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍/നോട്ടീസ് ബോര്‍ഡിലുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 20 ഓപ്ഷന്‍വരെ നല്‍കാം. അലോട്ട്‌മെന്റ്, അഡ്മിഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2660600, 2407016, 2407017. വെബ്‌സൈറ്റ്: admission.uoc.ac.in
കൂടുതല്‍ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ https://admission.uoc.ac.in/

Universtiy of Calicut has extended its undergraduate admissions