17
Jun 2025
Sun
17 Jun 2025 Sun
unmarried woman kills her new born babies and buried them in Thrissur

തൃശൂര്‍ പുതുക്കാട് കാമുകനില്‍ നിന്ന് ഗര്‍ഭംധരിച്ച ശേഷം ജന്മം നല്‍കിയ നവജാതശിശുക്കളെ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ പോലീസ് കേസെടുത്തു. കുട്ടികളുടെ അമ്മയായ അനീഷയ്‌ക്കെതിരേയാണ് പോലീസ് കൊലക്കുറ്റം ചുമത്തി എഫ്‌ഐആര്‍ ഇട്ടത്. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ആഗസ്ത്് 29ന് രണ്ടാമത്തെ കുട്ടിയെയും അനീഷ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.(unmarried woman kills her new born babies and buried them in Thrissur)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ കാമുകനായ ബവിന്‍ കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. കൊലപ്പെടുത്തിയ കുഞ്ഞുങ്ങളെ നൂലുവള്ളിയിലെ യുവതിയുടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് കുഴിച്ചിട്ടത്. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും കാമുകനായ ബവിന് കൈമാറുകയും ചെയ്തതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. അനീഷയെ നൂലുവള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതി കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

2020ല്‍ അനീഷയ്ക്ക് 18ഉം ബവിന് 20ഉം വയസ്സുള്ളപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായതും. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് യുവതി രണ്ടു ഗര്‍ഭിണിയായതും ജന്‍മം നല്‍കിയതിനു പിന്നാലെ കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചിട്ടതും.

അനീഷ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള സംശയത്തെ തുടര്‍ന്ന് ബവിന്‍ കുഞ്ഞുങ്ങളുടെ അസ്ഥി തന്ത്രപരമായി യുവതിയെക്കൊണ്ട് പുറത്തെടുപ്പിച്ചിരുന്നു. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി പോലീസിനോട് എല്ലാക്കാര്യങ്ങളും തുറന്നുപറയുകയായിരുന്നു.

ALSO READ: തൃശൂരില്‍ നവജാതശിശുക്കളെ കുഴിച്ചുമൂടി; കാമുകി കൊല്ലുമെന്ന ഭീതിയില്‍ കാമുകന്‍ പോലീസ് സ്റ്റേഷനില്‍