02
May 2025
Thu
02 May 2025 Thu
Unni Balakrishnan resigned from Reporter TV to move bak to Asianet

റിപോര്‍ട്ടര്‍ ടിവി വിട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തിരിച്ചെത്തി. ചാനലിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററായാണ് ഉണ്ണി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കുക. ഏഷ്യാനെറ്റില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്കു പോയ ഉണ്ണി ഇവിടെ നിന്ന് 2023ല്‍ റിപോര്‍ട്ടര്‍ ടിവിയിലെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാകൗമുദി ആഴ്ചപതിപ്പില്‍ സബ് എഡിറ്ററായി 1994ല്‍ ആണ് ഉണ്ണി ബാലകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി. 2011ല്‍ ഏഷ്യാനെറ്റ് വിട്ട അദ്ദേഹം 2012ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു.

2021ല്‍ ഇവിടെ നിന്ന് രാജിവയ്ക്കുകയും ഓണ്‍ലൈന്‍ മാധ്യമരംഗത്ത് സജീവമാവുകയും ചെയ്തു. തുടര്‍ന്നാണ് റിപോര്‍ട്ടര്‍ ടിവിയില്‍ ചേരുന്നത്. റിപോര്‍ട്ടറില്‍ ഡിജിറ്റല്‍ ഹെഡ് ചുമതലയിലിരിക്കെയാണ് സ്ഥാനം രാജിവച്ച് പഴയ തട്ടകമായ ഏഷ്യാനെറ്റില്‍ തിരിച്ചെത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക