15
Dec 2024
Wed
15 Dec 2024 Wed
Unni Mukundan Marco

വയലന്‍സ് ചിത്രങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഗംഭീര വിരുന്നൊരുക്കാന്‍ മാര്‍ക്കോ എത്തുന്നു. (Unni Mukundan’s Marco; Presale collection exceeds one crore) ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രം സിനിമാ ആരാധകര്‍ക്കിടയില്‍ ഇപ്പോഴേ ഓളം സൃഷ്ടിച്ചു കഴിഞ്#ു.

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോയില്‍ 1.30 ലക്ഷത്തിന് മുകളിലാണ് ബുക്കിങ്. ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഹൗസ് ഫുള്ളാവുന്ന സാഹചര്യമാണ്.

ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ക്കോയുടെ പ്രീ സെയില്‍സ് കളക്ഷന്‍ ഒരു കോടിയ്ക്ക് മേല്‍ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി ‘മാര്‍ക്കോ’ മാറും. മാളികപ്പുറത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് മാര്‍ക്കോ തിരുത്തി കുറിച്ചത്.

നിരവധി ആക്ഷന്‍ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും വയലന്‍സിന് പ്രാധാന്യം നല്‍കി ഒരു മാസ്സീവ്-വയലന്‍സ് ചിത്രം എത്തുന്നത് ആദ്യമായാണ്. വയലന്‍സ് എലമെന്റ് കൂടുതലുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഹനീഫ് അദേനി ചിത്രം ‘മിഖായേല്‍’ല്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ‘മാര്‍ക്കോ ജൂനിയര്‍’നെ ഫോക്കസ് ചെയ്‌തൊരുങ്ങുന്ന സ്പിന്‍ ഓഫാണിത്.

വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണാണ്. 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ് ‘മാര്‍ക്കോ’.

ചിത്രത്തിന്റെ ടീസറിനും ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ മില്യണിലധികം കാഴ്ചക്കാരെയാണ് യൂ ട്യുബില്‍ നേടിയത്. ‘കെജിഎഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്.

ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോഴേ ഗംഭീര റെസ്‌പോണ്‍സാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാര്‍, ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.