ബുലന്ദ്ഷഹര്‍: പുള്ളിപ്പുലിയെ പിടിക്കാന്‍ കെണിയില്‍ വച്ച പൂവന്‍ കോഴിയെ അടിച്ചുമാറ്റാന്‍ ശ്രമിച്ചയാള്‍ കെണിയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഗ്രാമത്തില്‍ സ്ഥിരമായ വരുന്ന പുള്ളിപ്പുലിയെ പിടികൂടാനാണ് കെണിയൊരുക്കിയത്. കെണിയില്‍ പുലിയ്ക്കായി പൂവന്‍കോഴിയെയും ഇരയായി വച്ചിരുന്നു. പൂവന്‍കോഴിയെ മോഷ്ടിക്കാന്‍ കൂട്ടില്‍ കയറിയതും കൂട് അടഞ്ഞു. ഇതോടെ മോഷ്ടാവ് അതില്‍ പെടുകയായിരുന്നു. പുലി കുടുങ്ങിയതെന്ന് കരുതി എത്തിയ വനപാലകര്‍ എത്തിയപ്പോഴാണ് കൂട്ടിലകപ്പെട്ട മോഷ്ടാവിനെ കാണുന്നത്. ഇയാള്‍ തന്നെ പുറത്തെടുക്കാന്‍ വനപാലകരോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
|
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുള്ളിപ്പുലികള്‍ ഇറങ്ങുന്നത് പതിവാണ്. അടുത്തിടെ നടന്ന ഒരു സംഭവത്തില്‍ യുപിയിലെ ഗാസിയാബാദില്‍ ഒരു പുള്ളിപ്പുലി കോടതി വളപ്പില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





