|
ദുബായ്: ഈ മാസം മുഴുവനും കിടിലൻ ഓഫറുമായി യൂണിയന്‍ കോപ്. ജനുവരിയില് ആകെ പുതിയ എട്ട് പ്രൊമോഷനുകള്‍ ആണ് യൂണിയന്‍ കോപ് അവതരിപ്പിച്ചത്. ഓഫർ കാലയളവിൽ തെരഞ്ഞെടുത്ത 2000 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ കുറവ് ഉണ്ടാകും.
ദുബായിലെ എല്ലാ യൂണിയന്‍ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകള്‍ ലഭ്യമാണെന്നും ജനുവരി മാസം മുഴുവന്‍ ഈ ഓഫര്‍ നിലനിൽക്കുമെന്നും കമ്പനി അറിയിച്ചു.
സ്റ്റേഷനറി സാധനങ്ങൾ, പഴവും പച്ചക്കറിയും അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍, ഹോം അപ്ലയന്‍സസുകള്‍, യാത്രയ്ക്ക് ആവശ്യമായവ, മഞ്ഞുകാലത്തേക്ക് ആവശ്യമായവ എന്നിവയ്ക്കാണ് യൂണിയന്‍ കോപ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക ഉത്പ്പന്നങ്ങളും രാജ്യാന്തര ഉത്പ്പന്നങ്ങളും പകുതി വരെ വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത.
ഈ ഓഫറിനൊപ്പം ന്യൂ ഇയര്‍ ബിഗ് ഡീല്‍, വീക്കെന്‍ഡ് സൂപ്പര്‍ സേവര്‍, ഷ്രിംപ് ഫെസ്റ്റിവല്‍, സിട്രസ് ഫെസ്റ്റിവല്‍ എന്നിവയും ആരംഭിക്കുന്നുണ്ട്. എല്ലാ ആഴ്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ വിഭാഗം ഉത്പ്പന്നങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട് എന്നും കമ്പനി അറിയിച്ചു.
Up to 50% off on goods at Union Coop in UAE


