അൽ ഐൻ: യു.എ.ഇയിലെ അൽ ഐനിൽ തിരൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ തലക്കടത്തൂർ ഇടയ്ക്കങ്ങാട്ടിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഇബ്രാഹിം (48) ആണ് മരിച്ചത്. അൽ ഐനിലെ ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിക് സെന്ററിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
|
വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഇബ്രാഹിം വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ അൽ ഐനിലെ തവാം ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു. അന്ന് ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
മൃതശരീരം അൽ ഐനിലെ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കൾ: മുനീബ്, ഹുദ, മുഹ്സിൻ.സഹോദരങ്ങൾ: മൊയ്തീൻകുട്ടി (അബൂദബി), മുജീബ് റഹ്മാൻ (ദുബൈ), അയ്യൂബ് (അബൂദബി), ദാവൂദ് (അബൂദബി), ഹാജറ, സാറ, ഹഫ്സത്ത്, ഹസനത്ത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





