|
ന്യൂഡല്‍ഹി: സൗജന്യമായി ആധാര്‍ പുതുക്കാനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 14വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന സയമപരിധി ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സൗജന്യസേവനത്തിന്റെ തീയതി വീണ്ടും പുതുക്കിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് ആധാറിന്റ ചെുമതലയുള്ള യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
എങ്ങിനെ പുതുക്കാം:
ആദ്യം myaadhaar.uidai.gov.in സന്ദര്‍ശിക്കുക.
‘Login’ എന്നതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കി രജിസ്‌ട്രേഡ് നമ്പറിലേക്ക് വരുന്ന ഒ.ടി.പിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ‘Update AAdhaar’ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
ഏതു വിവരമാണോ പുതുക്കേണ്ടത്, അത് നല്‍കുക. അത് തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടെ പുതുക്കല്‍ നടപടി പൂര്‍ത്തിയായി.
മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ സ്വന്തംനിലക്ക് പുതുക്കാനാകൂ. അല്ലാത്തവര്‍ ആദ്യം ഇത് ബന്ധിപ്പിക്കണം.
ഇതിനായി ഔദ്യോഗിക ആധാര്‍ എന്‍ റോള്‍മെന്റ് കേന്ദ്രങ്ങളില്‍ തന്നെ നേരിട്ട് പോകണം.
update your aadhaar free online


