09
Aug 2025
Thu
09 Aug 2025 Thu
Supreme court condemns police actions against CJP protest

ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുകളും പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. ആഗസ്ത് ഒന്നിനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീക്കം ചെയ്തതിന്റെ കാരണമടക്കം വ്യക്തമാക്കി ബൂത്ത് തലത്തിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് ജസ്റ്റിസുമാരായ
ജോയ്മല്യ ബാഗ്ചി, സൂര്യകാന്ത് എന്നിവര്‍ അംഗമായ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കിയത്. ആഗസ്ത് 19ന് വൈകീട്ട് അഞ്ചിന് മുമ്പായി പട്ടിക പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം.

ALSO READ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവച്ച് സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക