21
Jun 2024
Mon
21 Jun 2024 Mon

കോപ്പ: സുവാരസിനെ ബെഞ്ചിലിരുത്തിയിട്ടും പനാമയെ തകര്‍ത്തുവിട്ട് ഉറുഗ്വേ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെക്‌സാസ്: കോപ്പ അമേരിക്കയില്‍ പനാമക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ലാറ്റിനമേരിക്കന്‍ ശക്തരായ ഉറുഗ്വേ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേയുടെ വിജയം. മത്സരത്തിന്റെ തുടക്കം മുതലേ ആധിപത്യം ഉറപ്പിച്ച ഉറുഗ്വേ 16 ാം മിനുറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. മാക്‌സിമിലിയാനോ അറൗജോയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പനാമ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഉറുഗ്വേ ലീഡുയര്‍ത്തി. 85ാം മിനുറ്റില്‍ ഡാര്‍വിന്‍ നൂനസാണ് ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ 90+ 1ാം മിനിറ്റില്‍ മാത്തിയാസ് വിന കൂടി ഗോള്‍ കണ്ടെത്തിയതോടെ പട്ടിക പൂര്‍ത്തിയായി. എന്നാല്‍, 94 ാം മിനുറ്റില്‍ മൈക്കല്‍ അമീറിലൂടെ പനാമ ആശ്വാസ ഗോള്‍ കണ്ടെത്തി.

സൂപ്പര്‍ താരം ലൂയിസ്സുവാരസിനെ സൈഡ് ബെഞ്ചിലിരുത്തിയാണ് ഉറുഗ്വേയുടെ തകര്‍പ്പന്‍ വിജയം.

Uruguay vs Panama highlights, URU 3-1 PAN, Copa America 2024: Araujo, Nunez, Vina on target for easy La Celeste win