ഇസ്രായേലിന് 4367 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് അനുതി. ഇറാനെ കടന്നുകയറി ആക്രമിക്കുകയും ഇതിനു തിരിച്ചടിയായി ഇസ്രായേലിന്റെ വിവിധ നഗരങ്ങള്‍ മിസൈലാക്രമണത്തിലൂടെ ഇറാന്‍ തകര്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് യുഎസ് നടപടി.(US agencies approve 4367 crore rupees sale of bomb guidance kits to Israel)
|
51 കോടി യുഎസ് ഡോളറിന്റെ ബോംബ് ഗൈഡന്‍സ് കിറ്റുകളാണ് ഇസ്രായേലിന് നല്‍കുന്നതെന്നും ഇതിലൂടെ ഇസ്രായേലിന് നിലവിലെയും ഭാവിയിലെയും വെല്ലുവിളികള്‍ പ്രതിരോധിക്കാനാവുമെന്ന് യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായേലിന്റെ സുരക്ഷയില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും സ്വയം പ്രതിരോധ ശേഷി ശക്തമാക്കുന്നതിന് അവരെ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. യുഎസ് കോണ്‍ഗ്രസ് കൂടി ഒപ്പുവച്ചാലാണ് വില്‍പ്പന സാധ്യമാവൂ. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അടക്കം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇസ്രായേല്‍ യുഎസിനെ സമീപിച്ചതും ഇതിന് പച്ചക്കൊടി ലഭിച്ചിരിക്കുന്നതും.
ജൂണ്‍ 13നാണ് ഇസ്രായേല്‍ ഇറാനെതിരേ ആക്രമണം തുടങ്ങിയത്. എന്നാല്‍ ഇതിനു തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു. നിരന്തര ആക്രമണത്തില്‍ ഇസ്രായേല്‍ പൊറുതിമുട്ടിയതോടെ യുഎസും ഇറാനെ ആക്രമിച്ചു. ഇതിനു ശേഷം ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ വര്‍ഷിക്കുകയുണ്ടായി. ഇതിനു ശേഷം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.
ALSO READ: ചൈനയില്‍ നിന്ന് അത്യാധുനിക യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇറാന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





