08
Aug 2023
Sat
08 Aug 2023 Sat

കത്തിയാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യാഗസ്ഥ മാര്‍ക്കര്‍ പേനയുമായി വന്ന യുവാവിനെ വെടിവച്ചുകൊന്നു. യുഎസിലാണ് സംഭവം. ബ്രാന്‍ഡന്‍ കോള്‍ എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. മാര്‍ക്കര്‍ പേന കൈയില്‍ പിടിച്ച് ഓടിയടുത്ത ബ്രാന്‍ഡനെ ഉദ്യോഗസ്ഥന്‍ തെറ്റിദ്ധാരണ മൂലം വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഡെന്‍വര്‍ പൊലീസ് വകുപ്പ് അറിയിച്ചത്. ആഗസ്റ്റ് അഞ്ചിനായിരുന്നു ബ്രാന്‍ഡന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥയുടെ യൂനിഫോമിന്റെ ഭാഗമായി ശരീരത്തില്‍ ഘടിപ്പിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യം ഡെന്‍വര്‍ പൊലീസ് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാര്‍ഹികാതിക്രമ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മേഖലയിലെത്തിയത്. ബ്രാന്‍ഡന്‍ പോള്‍ ഭാര്യയെ വീല്‍ചെയറില്‍ നിന്ന് ഉന്തിയിട്ടെന്നും കൗമാരക്കാരനായ മകനു പിന്നാലെ ഓടുകയാണെന്നും അയല്‍വാസി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ബ്രാന്‍ഡന്റെ ഭാര്യ വഴിയരികില്‍ ഇരിക്കുകയും സമീപം വീല്‍ചെയര്‍ കിടക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥ തോക്കുമായി പുറത്തിറങ്ങിയതോടെ തന്റെ ഭര്‍ത്താവിനെ വെടിവയ്ക്കരുതെന്ന് ബ്രാന്‍ഡന്റെ ഭാര്യ അഭ്യര്‍ഥിക്കുന്നുണ്ട്. നിര്‍ത്തിയിട്ട കാറിനു പിന്നിലൂടെ ഓടിവന്ന ബ്രാന്‍ഡനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ രണ്ടു തവണ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ ബ്രാന്‍ഡനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക