21
Jan 2026
Fri
21 Jan 2026 Fri
V V Rajesh honors G Sudhakaran at his home

സിപിഐഎം നേതാവ് ജി സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് തിരുവനന്തപുരം മേയറും ബിജെപി നേതാവുമായ വി വി രാജേഷ്. ജി സുധാകരനെ വി വി രാജേഷ് പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. വി വി രാജേഷ് സഹപ്രവര്‍ത്തകരുമായി കാണാന്‍ എത്തിയെന്ന് ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വി വി രാജേഷ് ധാരാളം വികസന കാര്യങ്ങളെപ്പറ്റി സംസാരിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ പിഡബ്ല്യുഡി വകുപ്പ് നടപ്പാക്കിയ അടിസ്ഥാന വികസനത്തെ പറ്റി അഭിനന്ദിച്ചുവെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിമതിയില്ലാത്ത ഭരണം ആയിരുന്നു അന്ന് പിഡബ്ല്യുഡി നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല എന്നും പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ നിര്‍മാണ രംഗത്ത് അത്തരം സമീപനം സ്വീകരിക്കാന്‍ താല്പര്യമുണ്ടെന്നും ശ്രീ. വി വി രാജേഷ് അറിയിച്ചുവെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാലിന് പരുക്കേറ്റ് ഏറെ നാളായി വിശ്രമത്തില്‍ കഴിയുകയാണ് ജി സുധാകരന്‍. ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു. പുതിയ ദൗത്യത്തിന് പിന്തുണ തേടിയുള്ള സന്ദര്‍ശനമെന്നാണ് പിന്നീട് മേയര്‍ വിവി രാജേഷ് വിശദീകരിച്ചത്. പുതിയ ചുമതല ഏറ്റെടുത്ത വിവി രാജേഷിന് ജി സുധാകരന്‍ ആശംസ അറിയിച്ചു.

ALSO READ: പത്തനംതിട്ടയില്‍ പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം നിന്നത് സിഐ