23
Jan 2026
Fri
23 Jan 2026 Fri
CI stands for surety to POCSO case accused in Pathanamthitta

പത്തനംതിട്ടയില്‍ പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം നിന്നത് സിഐ. സൈബര്‍ സെല്‍ സി ഐ സുനില്‍ കൃഷ്ണനാണ് പോക്‌സോ കേസിലെ പ്രതിയായ തന്റെ അയല്‍വാസി ശങ്കരന്‍കുട്ടിക്കു വേണ്ടി ജാമ്യം നിന്നത്. സംഭവം പുറത്തായതോടെ സിഐ ജാമ്യത്തില്‍ നിന്ന് പിന്മാറി. സിഐ സുനില്‍ കുമാര്‍ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു. ഇതു വിവാദമായതോടെ സുനില്‍ കുമാര്‍ ജാമ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിളികൊല്ലൂര്‍ സ്വദേശിയായ ശങ്കരന്‍കുട്ടി പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയതിനു ശങ്കരന്‍കുട്ടി നാല്‍പ്പത് ദിവസത്തിലധികം ജയിലില്‍ കിടന്നിരുന്നു. സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം മുപ്പതിന് പ്രതിയുടെ ജാമ്യത്തിനായി കോടതിയില്‍ ഹാജരായത്. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നാണ് സുനില്‍ കൃഷ്ണന്റെ ന്യായീകരണം.

ALSO READ: ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളെ വീടിനു തീയിട്ടു ചുട്ടുകൊന്നു