29
Apr 2025
Tue
29 Apr 2025 Tue
Vaikam native man dies in accident in Qatar

കോട്ടയം വൈക്കം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യു-തങ്കമ്മ ദമ്പതികളുടെ മകന്‍ ജോയ് മാത്യു (47) ആണ് മരിച്ചത്. ചൊവ്വ പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലാണ് അപകടം. മനോരമ ഓണ്‍ലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ശ്രീദേവി ജോയ് ആണ് ഭാര്യ. ശ്രീദേവി ദീര്‍ഘകാലം ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. 13 വര്‍ഷമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിയുടെ ഭാഗമായി ഷാഹാനിയയില്‍ പോയി തിരിച്ചു വരും വഴി പുലര്‍ച്ചെ മൂന്നോടെ ദുഖാന്‍ റോഡില്‍ ട്രക്കിനു പിറകില്‍ കാറിടിച്ചായിരുന്നു അപകടം. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (ഹസം മിബൈരിക് ജനറല്‍) ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക