07
Jul 2024
Tue
07 Jul 2024 Tue
woman who fire another woman is a doctor

തിരുവനന്തപുരം വഞ്ചൂരിയൂരിൽ വീട്ടിലെത്തി യുവതിയെ വെടിവച്ചത് വനിതാ ഡോക്ടർ. പ്രതിയെ പോലീസ് കൊല്ലത്തു നിന്ന് പിടികൂടി. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതി എയർ​ഗൺ ഉപയോ​ഗിച്ചായിരുന്നു ഷിനി എന്ന യുവതിയെ വെടിവച്ചത്. മുഖംമറച്ചെത്തിയ ദീപ്തി കൃത്യശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയെ പോലീസ് പൊക്കിയത്. സിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് ദീപ്തിയെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ 9.30-ടെയായിരുന്നു ദീപ്തി പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷിനിയുടെ വീട്ടിലെത്തി വെടിവച്ചത്. കുറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ദീപ്തി ഷൈനിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക