04
Apr 2023
Wed
04 Apr 2023 Wed

റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനടയായി യാത്ര ചെയ്തുവരുന്ന ഷിഹാബ് ചോറ്റൂരിനൊപ്പം നടക്കവെ പ്രവാസി മലയാളി വാഹനമിടിച്ചു മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. അൽ റാസിൽ നിന്നാണ് ഷിഹാബ് ചോറ്റൂരിനൊപ്പം അബ്ദുൽ അസീസ് നടന്നുതുടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നിൽ നിന്നു വാഹനം അബ്ദുൽ അസീസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽ റാസ്സിൽ നിന്ന് 20 കിലോമീറ്റർ അകലെ റിയാദ് ഖബറ വച്ചാണ് അപകടം സംഭവിച്ചത്. ഹഫ്സത്ത് ആണ് ഭാര്യ. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ.

ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക