വാരാണസിയിലെ മുസ്ലിം ഉടമസ്ഥതയിലുള്ള ആട് വില്‍പന ശാലകളില്‍ എത്തി തിരിച്ചറിയല്‍ രേഖകളും ലൈസന്‍സുകളും ആവശ്യപ്പെട്ട ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ നേരിട്ട് നാട്ടുകാര്‍. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
|
ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ട നാട്ടുകാരുടെ വലിയൊരു സംഘം ഈ ഗ്രൂപ്പിനെ പ്രതിരോധിക്കുകയും മുദ്രാവാക്യം വിളികളോടെ അവിടെനിന്ന് ഓടിക്കുകയും ചെയ്തു. ഐഡി ചോദിച്ചു വന്നവരോട് ആദ്യം നിങ്ങളുടെ ഐഡി കാണിക്കൂ എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട സംഘപരിവാര പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
A powerful moment from #Varanasi shows ordinary citizens doing something extraordinary — standing up for their neighbors. When a group allegedly demanded IDs from #Muslim shop owners, locals pushed back, asking, “Show your ID first,” and peacefully escorted them away.
Courage… pic.twitter.com/a5KSNV1K9J
— Hate Detector 🔍 (@HateDetectors) February 18, 2026
‘മുഹമ്മദ് ദീപക്’ പ്രഭാവം
ഈ സംഭവത്തെ ഉത്തരാഖണ്ഡില്‍ അടുത്തിടെ നടന്ന മറ്റൊരു സംഭവവുമായി പലരും ബന്ധിപ്പിക്കുന്നുണ്ട്. അവിടെ ഒരു മുസ്ലിം കടയുടമയെ സംരക്ഷിക്കാന്‍ ദീപക് കുമാര്‍ എന്ന വ്യക്തി മുന്നോട്ടുവരികയും തന്റെ പേര് ‘മുഹമ്മദ് ദീപക്’ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐക്യത്തിന്റെ സന്ദേശം നല്‍കിയ ആ സംഭവത്തിന്റെ സ്വാധീനമാണ് (Mohammed Deepak effect) വാരാണസിയിലും കണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഇറച്ചി കടകള്‍ക്ക് വാരാണസിയില്‍ നിരോധനമുണ്ട്. എന്നാല്‍, നിയമം കൈയ്യിലെടുത്തുകൊണ്ടുള്ള ഇത്തരം പരിശോധനകള്‍ (Vigilantism) വിശുദ്ധ നഗരത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.



